മാലദ്വീപ് പാര്‍ലമെന്‍റില്‍ സംഘര്‍ഷം

മാലദ്വീപ് പാര്‍ലമെന്‍റില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: മാലദ്വീപ് പാർലമന്‍റില്‍ അംഗങ്ങള്‍ തമ്മില്‍ കൂട്ട തല്ല്. സംഘർഷത്തില്‍ ഒരു എംപിയുടെ തലയ്ക്ക് പരിക്കേറ്റു.
സംഭവത്തില്‍ മറ്റ് അംഗങ്ങള്‍ക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്.

പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സു നോമിനേറ്റ് ചെയ്ത നാല് മന്ത്രിമാരെ അംഗീകരിക്കില്ല എന്ന് പ്രതിപക്ഷം നിലപാട് എടുത്തതോടെയാണ് സഭയില്‍ സംഘർഷമുണ്ടായത്. തുടർന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം കായികമായി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.