മൂന്നു വയസ്സുകാരിയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ പുലി പിടിയില്‍

മൂന്നു വയസ്സുകാരിയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ പുലി പിടിയില്‍

മിഴ്നാട് പന്തല്ലൂരില്‍ മൂന്ന് വയസ്സുകാരിയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ പുലി വനംവകുപ്പിന്റെ പിടിയിലായി.

രണ്ടുതവണ മയക്കു വെടിവച്ചാണ് പുലിയെ പിടികൂടിയത്.

അതേസമയം പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച നാട്ടുകാരുടെ റോഡ് ഉപരോധം ഇന്നും തുടരുകയാണ്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ പുലിയെ വെടിവെച്ചു കൊല്ലണം എന്ന് ആവശ്യപ്പെട്ട് ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് പുലിയെ പിടികൂടിയത്.

പന്തല്ലൂര്‍ ബിതേര്‍കാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ മൂന്നു വയസുകാരി നാൻസിയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു.