പാരിസില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം

പാരിസില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം

പാരിസ്: പാരിസിലെ കൊളംബസില്‍ മലയാളി വിദ്യാര്‍ഥികള്‍ അടക്കം താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം. താല്‍ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

27 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 8 പേര്‍ മലയാളികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീപിടിത്തത്തില്‍ പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും അടക്കം സുപ്രധാന രേഖകള്‍ നഷ്ടമായെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും പണവും ലാപ്‌ടോപ്പുമെല്ലാം കത്തിനശിച്ചതിന്റെ ആഘാതത്തിലാണ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുണ്ട്.ഇന്ത്യന്‍ അസോസിയേഷനുകള്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തിനായി എത്തി.