തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; കുട്ടിയെ വാങ്ങിയവരുള്‍പ്പെടെ പിടിയില്‍

Jun 17, 2025 - 20:03
Jun 17, 2025 - 20:05
 0  12
തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; കുട്ടിയെ വാങ്ങിയവരുള്‍പ്പെടെ പിടിയില്‍

മലപ്പുറം: തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായവര്‍ പറഞ്ഞു.

അതേസമയം, പാലക്കാട് കുടുംബവഴക്കിനെ തുടർന്ന് ഭര്‍തൃപിതാവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മണ്ണാര്‍ക്കാട് കണ്ടമംഗലം പുറ്റാനിക്കാട്ടിലാണ് സംഭവം ഉണ്ടായത്. മുഹമ്മദാലിക്ക് (65) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. മുഹമ്മദാലിയുടെ മകന്‍ ഷെരീഫിന്റെ ഭാര്യ ഷബനയാണ് ഭര്‍തൃപിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.