പാക്കിസ്ഥാനിൽ ചാവേറാക്രമണം: 16 സൈനികർ മരിച്ചു: നിരവധി പേർക്ക് പരുക്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർ മരിച്ചു. പത്തിലധികം സൈനികർക്കും പത്തൊമ്പതോളം പ്രദേശവാസികൾക്കും പരുക്കേറ്റു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിലാണ് സംഭവം.
ചാവേറായി എത്തിയ ആൾ സൈനിക വാഹനത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.
“ഒരു ചാവേർ ബോംബർ സൈനിക വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി. സ്ഫോടനത്തിൽ 13 സൈനികർ കൊല്ലപ്പെടുകയും 10 സൈനികർക്കും 19 സാധാരണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു,” അധികൃതർ പറഞ്ഞു. ഇതിനു ശേഷമാണ് ചികിത്സയിൽ കഴിയുകയായിരുന്നു മൂന്നു പേരുടെ മരണം കൂടി സ്ഥിരീകരിച്ചത്.