നടി മീന ബിജെപിയിലേക്ക്

ചെന്നൈ: തെന്നിന്ത‍്യൻ നടി മീന ബിജെപിയിൽ ചേരുമെന്ന് അഭ‍്യൂഹം. ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ‍്യൂഹങ്ങൾ ഉയർന്നത്. മീന ബിജെപിയിൽ ചേരുമോയെന്ന മാധ‍്യമ പ്രവർത്തകരുടെ ചോദ‍്യത്തിന് പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നായിരുന്നു തമിഴ്നാട് ബിജെപി അധ‍്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചത്.
2026ൽ വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് മീന ബിജെപിയിൽ എത്തുമെന്നാണ് സൂചന. ബിജെപി പ്രവേശനം ലഭിച്ചാൽ മീനയ്ക്ക് ഉയർന്ന ചുമതലകൾ നൽകിയേക്കുമെന്നാണ് തമിഴ് മാധ‍്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.