ഇതൊരു പാവം ബസ്സാണ്, ഇതില്‍ വലിയ സൗകര്യങ്ങളില്ല : മന്ത്രി ആന്റണി രാജു

ഇതൊരു പാവം ബസ്സാണ്,  ഇതില്‍ വലിയ സൗകര്യങ്ങളില്ല :  മന്ത്രി ആന്റണി രാജു

കാസര്‍കോട്: നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ആവര്‍ത്തിച്ച്‌ ഗതാഗത മന്ത്രി ആന്റണി രാജു.

കാസര്‍കോട് മാധ്യമപ്രവര്‍കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രിഡ്‌ജോ ഓവനോ കിടപ്പു മുറിയോ ബസില്‍ ഇല്ല. ആകെയുള്ളത് ശുചിമുറിയും ബസില്‍ കയറാൻ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണ്. ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. നവ കേരള സദസ്സ് കണ്ട് പ്രതിപക്ഷത്തിന് ഹാലിളകിയെന്നും അതിനാലാണ് ഈ തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. റോബിൻ ബസ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു.