നന്ദകുമാര്‍  ചൂരക്കാട്: കവിത, യാനം

Oct 3, 2020 - 21:14
Mar 10, 2023 - 08:22
 0  413
നന്ദകുമാര്‍  ചൂരക്കാട്: കവിത, യാനം

ന്നീ  പാതയിലൂടെ  നടപ്പൂ കേവലമൊരു വൃദ്ധന്‍

കണ്‍കളില്‍ കനിവുകള്‍ തേടിടും ഏകനവന്‍ പാന്ഥന്‍

കാതരമോഹങ്ങളറ്റപോല്‍ വേച്ചും

കൈകള്‍ തലോടി ഊഷ്മളമാക്കിയും

കണ്‍കള്‍ ചുറ്റിനുമതിരേകത്താല്‍

വിവശം  പരതി നടന്നും

ചുണ്ടില്‍ സ്നേഹ പുഞ്ചിരിതൂകി

പലതും താനെ മൊഴിഞ്ഞും,

ഇന്നലെയും  വഴി നടന്നീ പാന്ഥന്‍

ഉദ്ദീപ്തപേശികളില്‍

നെഞ്ചുവിരിച്ചും,മുത്ഘോഷിച്ചും

നെടിയഭാവത്തില്‍ നടനം ചെയ്തും

ചടുലമൊടതിരസ ഹാസം പൂണ്ടും

അതിന്നും മുമ്പേ യുവാവായവനില്‍

കാന്തംപേശികളതിസുദൃഢം,ശൃംഗാര പദവേശം നയനം,

ഉയരം തേടി ശുഭാപ്തിയിലതിവേഗത്തില്‍ പദചലനം

എത്രമേലേറി നടന്നതീ  പാന്ഥന്‍

കാല കല്പനാജാലമതിലേറി

ബാല്യകൗമാരവാര്‍ദ്ധക്യം പേറി

വേനലും മഞ്ഞും മഴയുമതു പോലെ,

കായും പൂവും മലരും പോലെ ,

ഒരുവൃദ്ധജീവിത ചരിതത്തിന്‍ വിശ്രാന്തമറ്റ നടനമീ യാനം

ഇന്നലെ ഇന്ന് നാളെയുമിതാരിലുമാരിലുമൊരുപോല്‍ ഒരു പോല്‍.....

 

 

നന്ദകുമാര്‍  ചൂരക്കാട്