ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ വാദമല്ല,ആവശ്യമാണ്; കുഞ്ഞാലിക്കുട്ടി
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ വാദമല്ല, ആവശ്യമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. അഭ്യൂഹങ്ങളൊന്നും വേണ്ട, മത്സരിക്കില്ല എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സാദിഖലി തങ്ങള്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു.