ഓരോ പൗരനെയും മാനിക്കേണ്ടതുണ്ട്, മര്യാദയ്ക്ക് പെരുമാറാന്‍ ഇത്ര ബുദ്ധിമുട്ടോ പൊലീസിന് ?; ഹൈക്കോടതി
കൊച്ചി: പൊലീസിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അഭിഭാഷകനോട് മോശമായി പെരുമാറിയ കേസ് പരിഗണിക്കവെ
അഭിഭാഷകനോ സാധാരണക്കാരനോ തെരുവില്‍ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനെയും മാനിക്കേണ്ടതുണ്ട്. താനിത് എത്ര തവണയായി ആവര്‍ത്തിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന്, എത്ര പറഞ്ഞാലും മനസിലാകില്ല എന്നാണോ എന്നും ചോദിച്ചു. ആലത്തൂര്‍ എസ്ഐ റിനീഷിന്റെ സത്യവാങ്മൂലം ഹൈക്കോടതി അംഗീകരിച്ചില്ല.
മോശമായി പെരുമാറിയില്ല എങ്കില്‍ മാപ്പ് പറയുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. അഭിഭാഷകനോട് ഇങ്ങനെയെങ്കില്‍ സാധാരണക്കാരോട് എങ്ങനെ പെരുമാറും? ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.