ഇംറാൻ ഖാനെ ജയിലില്‍ രണ്ടുമണിക്കൂര്‍ ചോദ്യംചെയ്തു

സ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാര്‍ട്ടി നേതാവുമായ ഇംറാൻ ഖാനെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ജയിലില്‍ രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്തു.

വിവിധ കേസുകളിലായി സെപ്റ്റംബര്‍ 26 മുതല്‍ റാവല്‍പിണ്ടിയിലെ അതിസുരക്ഷാ ജയിലില്‍ തടവിലാണ് അദ്ദേഹം.

19 കോടി പൗണ്ടിന്റെ (ഏകദേശം 6766 കോടി പാക് രൂപ) അബ്ദുല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യല്‍. സൊഹാവ പ്രദേശത്ത് അല്‍ഖാദിര്‍ സര്‍വകലാശാല സ്ഥാപിക്കാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയും ചേര്‍ന്ന് രൂപവത്കരിച്ച ട്രസ്റ്റിന് 57 ഏക്കര്‍ ഭൂമി വ്യവസായി സമ്മാനമായി നല്‍കിയെന്നും ഇത് അഴിമതിപ്പണമാണെന്നുമാണ് ആരോപണം.