മുല്ലപെരിയാർ കേസിൽ സ്പെഷ്യൽ കൗൺസിലിനെ കേരളം നിയമിച്ചു
ന്യൂഡൽഹി: മുല്ലപെരിയാർ കേസിൽ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്.
കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യുണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് എബ്രഹാമിനെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകാനാണ് കേരളത്തിന്‍റെ തീരുമാനം.