മുട്ടിൽ മരംമുറി കേസ്; അഗസ്റ്റിൻ സഹോദരൻമാർക്ക് വിചാരണക്കോടതിയുടെ മുന്നറിയിപ്പ്
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർക്ക് വിചാരണക്കോടതിയുടെ മുന്നറിയിപ്പ്. കോടതി നിർദേശം അവഗണിച്ച് പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായില്ല. വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികൾ ഹാജരാകാതിരുന്നത് കോടതിയെ ചൊടിപ്പിച്ചു.
ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും മറ്റ് രണ്ട് പ്രതികളായ ആൻ്റോയും ജോസ് കുട്ടിയും ഓൺലൈനായി ഹാജരാകാനുമാണ് കോടതി നിർദേശിച്ചത്. കേസ് വിളിച്ചപ്പോൾ പ്രതികൾ ഹാജരായില്ല. ഈ മാസം 11ന് നേരിട്ട് ഹാജരാകണമെന്നും ഇല്ലെങ്കിൽ ഹൈക്കോടതിയുടെ സ്റ്റേ ഹാജരാക്കണമെന്നും ചോറ്റാനിക്കര മജിസ്ടേറ്റ് കോടതി ഉത്തരവിട്ടു.
വയനാട് മുട്ടിലില്‍ നിന്ന് മുറിച്ച മരം രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 1.4 കോടി രൂപ വഞ്ചിച്ചെന്നാണ് കേസ്. എറണാകുളം കരിമുകളിലെ മലബാര്‍ ടിംബേഴ്‌സിനാണ് തടി വിറ്റത്. ഉടമ എംഎ അലിയാര്‍ നല്‍കിയ കേസാണ് കോടതി പരിഗണിച്ചത്.