പ്രധാനമന്ത്രി 15ന് പത്തനംതിട്ടയില്‍; 19ന് പാലക്കാട്ട്

പ്രധാനമന്ത്രി 15ന് പത്തനംതിട്ടയില്‍; 19ന് പാലക്കാട്ട്

പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്ന് ബി.ജെ.പി.

സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു.

എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് മാര്‍ച്ച്‌ 15-ന് പത്തനംതിട്ടയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ നരേന്ദ്ര മോദി പങ്കെടുക്കും.

19-ന് പാലക്കാട് നടക്കുന്ന റോഡ്ഷോയിലും അദ്ദേഹം ഉണ്ടാകും. 19-ന് രാവിലെ പത്തുമണിക്ക് പാലക്കാട് ഗവ.മോയന്‍ സ്‌കൂള്‍ പരിസരത്തുനിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്ഷോ