ലോകത്തിലെ മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയില്‍ മുംബൈക്കാരുടെ വടാപാവ് !

ലോകത്തിലെ   മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയില്‍  മുംബൈക്കാരുടെ വടാപാവ് !

മുംബൈ : ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയില്‍ ഇടംനേടി മുംബൈക്കാരുടെ വടാപാവ് .മുംബൈ സ്ട്രീറ്റ് ഫുഡില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ഈ ഐറ്റത്തിന് വിദേശത്തും മറ്റും ആവശ്യക്കാരേറെയാണ്.

ഇപ്പോഴിതാ ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിലും വടാപാവ് ഇടംപിടിച്ചു.

നിലവിലെ റാങ്കിംഗ് അനുസരിച്ച്‌ 19-ാം സ്ഥാനമാണ് ഈ വിഭവത്തിന്. ബാൻ മി, ടോംബിക് ഡോണർ, ഷവർമ എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്ത്.

മൃദുവായ റൊട്ടിയില്‍ ബേസാൻ ബാറ്ററില്‍ പൊതിഞ്ഞ മസാലകളും ഉരുളക്കിഴങ്ങില്‍ ഉണ്ടാക്കിയ വറുത്ത വടയും വെളുത്തുള്ളിയും ചട്നികളും ഉപയോഗിച്ചാണ് വടാപാവ് ഉണ്ടാക്കുന്നത്.