ചിക്കൻ ബിരിയാണിയില്‍ ചിക്കനില്ല; യുവതിക്ക് മനോ വേദന, നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചിക്കൻ ബിരിയാണിയില്‍ ചിക്കനില്ല; യുവതിക്ക് മനോ വേദന,  നഷ്ടപരിഹാരം നല്‍കണമെന്ന്  കോടതി
ബെംഗളൂരു:  ചിക്കൻ ബിരിയാണി പാഴ്സലില്‍ ചിക്കനില്ലെന്ന് പരാതി. ബെംഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നല്‍കിയത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. വീട്ടില്‍ ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്നാണ് ഇവര്‍‌ പാഴ്സലായി ഭക്ഷണം വരുത്താൻ തീരുമാനിച്ചത്. തുടര്‍ന്ന് ഐടിഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലില്‍ നിന്ന് 150 രൂപ നല്‍കി ഇരുവരും ബിരിയാണി പാഴ്സല്‍ വാങ്ങി.എന്നാല്‍ ബിരിയാണിയില്‍‌ ചിക്കനില്ലായിരുന്നു റൈസ് മാത്രമാണ് ലഭിച്ചത്. 
 ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും   നടപടി  ഇല്ലാത്ത സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിച്ചത്. ഇതിനു പിന്നാലെ ഏപ്രില്‍ 28ന് കൃഷ്ണപ്പ ഹോട്ടല്‍ അധികൃതര്‍ക്ക് വക്കീല്‍ നോട്ടീയസച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. തുടര്‍ന്നാണ് 30000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

പിന്നീട് കമ്മീഷനില്‍ കേസ് സ്വയം വാദിച്ച യുവാവ് ബിരിയാണിയുടെ ഫോട്ടോ തന്റെ പക്കലുണ്ടെന്നും ബിരിയാണിയില്‍ ചിക്കനില്ലാത്തതിനെ തുടര്‍ന്ന് ഭാര്യ കടുത്ത മാനസിക വേദന അനുഭവിച്ചെന്നും അന്നേ ദിവസം മറ്റൊന്നും പാചകം ചെയ്യാനായില്ലെന്നും കൃഷ്ണപ്പ പറഞ്ഞു. ഇത് ശരിയാണെന്ന് മനസ്സിലാക്കിയ കോടതി നഷ്ടപരിഹാരമായി 1000 രൂപയും ബിരിയാണിയുടെ വിലയായ 150 രൂപയും ഹോട്ടല്‍ തിരികെ നല്‍കണമെന്നും ഉത്തരവിട്ടു.