മലയാളി വിദ്യാര്‍ഥിയെ ദുബായില്‍ കാണാതായി
ദുബായ്: ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണാതായി. ഷാര്‍ജ പെയ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബ്ദുല്‍ മാലിക്കിനെയാണ് (16) കാണാതായത്.
തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ അനസിന്റെയും സുലേഖയുടെയും മകനാണ്. ബുധനാഴ്ച രാവിലെ ഏഴുമണിമുതലാണ് മകനെ കാണാതായതെന്ന് പിതാവ് അനസ് പറഞ്ഞു.
ദുബായ് അല്‍ഖൂസിലാണ് കുടുംബം താമസിക്കുന്നത്. ശനിയാഴ്ച അബ്ദുല്‍ മാലിക് സ്‌കൂളില്‍ പോയിരുന്നില്ല. രാവിലെ ആരോടും പറയാതെ താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കറുത്ത ഷര്‍ട്ടും പാന്റുമാണ് ധരിച്ചിരുന്നത്. മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് അനസ് ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അബ്ദുല്‍ മാലിക് പോകാന്‍ സാധ്യതയുള്ള ഇടങ്ങളില്ലെല്ലാം രക്ഷിതാക്കളും സുഹൃത്തുക്കളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അബ്ദുല്‍ മാലിക്കിനേക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 055 5087019, 052 4711667 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.