മധുരിക്കുന്ന ഓർമ്മകൾ; റോയ്‌  പഞ്ഞിക്കാരൻ

മധുരിക്കുന്ന ഓർമ്മകൾ; റോയ്‌  പഞ്ഞിക്കാരൻ

 

 

കൊഴിഞ്ഞു പോയ കാലം 

മധുരിക്കുന്ന നൊമ്പരം 

തരുമെങ്കിൽ 

തിരിഞ്ഞു നോക്കാവാനാവാത്ത  മരണം 

നിർവ്ര്യതിയുളവാക്കും. 

വിണ്ടുകീറിയ മനസ്സിലെ 

ഉപ്പുരസം അറിയാതിരിക്കാൻ 

ഞാനറിഞ്ഞിട്ട മധുരമാണ് 

കൊഴിഞ്ഞ കാലത്തിലെ 

ഓർമ്മകൾ . 

കണ്മുന്നിൽനിന്നും എല്ലാം 

മറഞ്ഞുപോയാലും 

ആർത്തലച്ചുവരുന്ന തിരമാല 

പോലെ 

നിറങ്ങൾ വറ്റിത്തുടങ്ങിയ 

മനസ്സിന്റെ കണ്ണിൽ 

അവ വീണ്ടും തെളിയും .