കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു;

കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു;

കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് നമീബിയയില്‍ നിന്ന് എത്തിച്ച ശൗര്യ എന്ന ചീറ്റ ചത്തത്.

പോസ്റ്റ്മാര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം അറിയാൻ സാധിക്കുഎന്ന് അധികൃതര്‍ അറിയിച്ചു.

ശൗര്യ കൂടി ചത്തതോടെ കുനോയില്‍ ഇതുവരെ ചത്ത ചീറ്റകളുടെ എണ്ണം പത്തായി. ഇന്ന് രാവിലെ അവശനിലയില്‍ പാര്‍ക്കില്‍ കണ്ടെത്തിയ ചീറ്റ നിരീക്ഷണത്തില്‍ തുടരുന്നതിനിടെയാണ് ചത്തത്. നടക്കാൻ ബുദ്ധിമുട്ട്കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ക്ക് അധികൃതര്‍ ശൗര്യയുടെ അടുത്തെത്തി ചികിത്സ നല്‍കുകയുംആരോഗ്യം അല്പം മെച്ചപ്പെടുകയും ചെയ്തിരുന്നു.

പിന്നീട് ആരോഗ്യനില ഏറെ മോശപ്പെട്ട ശൗര്യക്ക് സിപിആര്‍ നല്‍കിയെങ്കിലും ശൗര്യ പ്രതികരിച്ചില്ലെന്ന് അഡീഷണല്‍ പ്രിൻസിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ലയണ്‍ പ്രോജക്‌ട് ഡയറക്ടര്‍എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചു.