ലിറ്റിൽ റിഥത്തിൽ മാറ്റുരച്ചത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 4968 കുരുന്നുകൾ : റിസൾട്ട് നവംബർ 1ന്

ലിറ്റിൽ റിഥത്തിൽ മാറ്റുരച്ചത്  കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 4968 കുരുന്നുകൾ  :  റിസൾട്ട് നവംബർ 1ന്
കോട്ടയം :കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള  4968 കിൻ്റർഗാർട്ടൻ കുരുന്നുകൾ  ഗംഭീര പെർഫോമൻസുമായി   ലിറ്റിൽ റിഥത്തിൽ മാറ്റുരച്ചിരിക്കുന്നു.  ആക്ഷൻ സോങ്ങും സ്റ്റോറി ടെല്ലിംഗും ഇലക്യൂഷനും ലൈറ്റ് മ്യൂസിക്കും സിനിമാറ്റിക് ഡാൻസുമായി കൊച്ചു കൂട്ടുകാർ അയച്ച  പെർഫോമൻസുകളുടെ  വീഡിയോകളുടെ വാല്യൂവേഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു.
 
നവംബർ 1-ന് റിസൽട്ട് പ്രഖ്യാപിക്കും.
I ,2,3 ,4 സ്ഥാനക്കാർക്ക് പ്രത്യേക സമ്മാനവും പങ്കെടുത്ത എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ഉണ്ടാവും.
 
വലിയ പങ്കാളിത്തത്തിന് സാഹചര്യം ഒരുക്കിയ മാതാപിതാക്കളോടും സ്കൂൾ അധികാരികളോടും സോഷ്യൽ മീഡിയാ സുഹൃത്തുക്കളോടും ലിവിങ് ലിഫ് നന്ദി അറിയിച്ചു  .
 
സമ്മാനങ്ങളുൾപ്പെടെ ലിറ്റിൽ റിഥം സ്പോൺസർ ചെയ്യുന്നത് സിഡ്നി ഗ്രൂപ്പ് ഓഫ് സ്കൂൾസ് ആണ് .
 
ലിവിങ് ലിഫ്,
ബേക്കർ ഹിൽ,
കോട്ടയം  686001
Tel.9447703408