125 മദ്യക്കുപ്പികള്‍ മോഷ്ടിച്ചു; അഞ്ച് പൊലീസുകാര്‍ പിടിയില്‍

liquor-bottles

125 മദ്യക്കുപ്പികള്‍ മോഷ്ടിച്ചു;   അഞ്ച് പൊലീസുകാര്‍ പിടിയില്‍
പോലീസ് സ്റ്റേഷനില്‍ നിന്ന് 125 കുപ്പി മദ്യമുള്‍പ്പടെ 1.97 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍ മോഷണം പോയി.  ഗുജറാത്തില്‍  നടന്ന സംഭവത്തിൽ  അഞ്ച് പൊലീസുകാര്‍ അറസ്റ്റിലായി ..
 
ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ ബകോര്‍ പൊലീസ് സ്റ്റേഷനിലാണ് മദ്യക്കുപ്പികള്‍ മോഷ്ടിക്കപ്പെട്ടത്. എ.എസ്.ഐ അരവിന്ദ് കാന്ദ് ആണ് ഒക്ടോബര്‍ 25ന് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു.
 
ടേബിള്‍ ഫാൻ പെട്ടികളില്‍ വിദേശമദ്യം കടത്താൻ ശ്രമിച്ച ആളില്‍നിന്ന് 482 കുപ്പി മദ്യവും 75 ടേബിള്‍ ഫാനുകളും കണ്ടെടുത്തിരുന്നു. സാധാരണ സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കാറുള്ളവ സ്ഥലമില്ലാത്തത് മൂലം വനിതാ ലോക്കപ്പുകളിലാണ് സൂക്ഷിച്ചിരുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുന്നതിനാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ രേഖ നല്‍കാനും പൊലീസ് സ്റ്റേഷൻ വൃത്തിയാക്കാനും ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ലോക്കപ്പ് വൃത്തിയാക്കുന്നതിനിടയിലാണ്‌ മദ്യക്കുപ്പികളുടെയും ഫാനുകളുടെയും കാലിയായതും തകര്‍ന്നതുമായ പെട്ടികള്‍ കണ്ടെത്തിയത്.