ഇറ്റലിയിലെ 'ചെരിഞ്ഞ ടവര്‍' തകരുമെന്ന് മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

ഇറ്റലിയിലെ 'ചെരിഞ്ഞ ടവര്‍' തകരുമെന്ന് മുന്നറിയിപ്പ്,  ജാഗ്രതാ നിര്‍ദേശം

ബോളോഗ്ന: ഇറ്റലിയിലെ ചെരിഞ്ഞ ടവര്‍ തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. ബോളോഗ്ന നഗരത്തിലാണ് ഗരിസെന്‍ഡ എന്ന പേരില്‍ അറിയപ്പെടുന്ന ടവര്‍ സ്ഥിതി ചെയ്യുന്നത്.

നാലുഡിഗ്രിയോളം ചെരിവാണ് ഈ ടവറിനുള്ളത്.

ടവര്‍ ഇടിഞ്ഞുവീഴുന്നതില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി അധികൃതര്‍ ചുറ്റും വലിയൊരു സുരക്ഷാമതില്‍ പണിയുന്നുണ്ട്.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിറ്റി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

ബോളോഗ്ന നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഗരിസെന്‍ഡ ടവറും അതിനോട് ചേര്‍ന്നുള്ള അസിനെല്ലി ടവറും. വിനോദസഞ്ചാരികള്‍ സ്ഥിരമായി എത്തുന്ന സ്ഥലമാണിവിടം.

അപകടസാധ്യതയുള്ളതിനാല്‍ 2023 ഒക്ടോബര്‍ മുതല്‍ ഇവിടേക്ക് സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ ടവര്‍ പുതുക്കിപ്പണിയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.