ആണ്‍സുഹൃത്തിനെ 108 തവണ കുത്തി കൊലപ്പെടുത്തിയ യുവതിയെ ജയില്‍ ശിക്ഷയില്‍ നിന്നൊഴിവാക്കി

ആണ്‍സുഹൃത്തിനെ 108 തവണ കുത്തി കൊലപ്പെടുത്തിയ യുവതിയെ ജയില്‍ ശിക്ഷയില്‍ നിന്നൊഴിവാക്കി
ലിഫോർണിയ: കഞ്ചാവ് ലഹരിക്കടിപ്പെട്ട് ആണ്‍സുഹൃത്തിനെ കത്തികൊണ്ട് 108 പ്രാവശ്യം കുത്തി കൊലപ്പെടുത്തിയ കേസില്‍ 33കാരിക്ക് നിസ്സാര ശിക്ഷ നല്‍കി കോടതി.യു.എസിലെ കലിഫോർണിയയിലാണ് സംഭവം.
രണ്ട് വർഷത്തെ നല്ലനടപ്പും 100 മണിക്കൂർ സാമൂഹിക സേവനവുമാണ് ബ്രയാൻ സ്പെച്ചർ എന്ന യുവതിക്ക് കോടതി വിധിച്ചത്. കുറ്റകൃത്യം ചെയ്യുമ്ബോള്‍ യുവതി കഞ്ചാവ് ലഹരി സൃഷ്ടിച്ച വിഭ്രമാവസ്ഥയിലായിരുന്നെന്നും മന:പൂർവം ചെയ്ത കുറ്റമല്ലെന്നും കോടതി നിരീക്ഷിച്ചു.

2018 മേയ് 28നായിരുന്നു കൊലപാതകം. ഓഡിയോളജിസ്റ്റായ ബ്രയാൻ സ്പെച്ചർ 26കാരനുമായ ചാഡ് ഒമേലിയ എന്ന യുവാവുമായി ഡേറ്റിങ്ങിലായിരുന്നു. സംഭവദിവസം ഇരുവരും ചേർന്ന് തൗസന്‍റ് ഓക്ക്സിലെ അപ്പാർട്ട്മെന്‍റില്‍ വെച്ച്‌ കഞ്ചാവ് വലിച്ചിരുന്നു. ഇതേത്തുടർന്ന് അസാധാരണമായ വിഭ്രമാവസ്ഥയിലായ ബ്രയാൻ സ്പെച്ചർ കത്തിയെടുത്ത് ചാഡ് ഒമേലിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 108 തവണയാണ് ഇവർ യുവാവിനെ കുത്തിയത്.

സംഭവസ്ഥലത്തെത്തിയപ്പോള്‍ കണ്ടത് വിഭ്രമാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചുനില്‍ക്കുന്ന ബ്രയാൻ സ്പെച്ചറിനെയാണ്. പൊലീസിനെ കണ്ടതും ഇവർ കത്തിയുപയോഗിച്ച്‌ സ്വയം കഴുത്തുമുറിക്കാനും ശ്രമിച്ചു. സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.

ബ്രയാൻ സ്പെച്ചർ കഞ്ചാവ് വലിക്കാൻ നിർബന്ധിതയാവുകയായിരുന്നെന്ന് ഇവരുടെ അഭിഭാഷകർ കോടതിയില്‍ വാദിച്ചു. കഞ്ചാവ് വലിച്ചതോടെ ഇവർ വിഭ്രമാവസ്ഥയിലായെന്ന് മെഡിക്കല്‍ റിപ്പോർട്ടുമുണ്ടായിരുന്നു. കേള്‍ക്കാത്ത പല ശബ്ദങ്ങളും കേള്‍ക്കുകയും, ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയന്ത്രണമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് ആണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്.

കഞ്ചാവ് ഉപയോഗിക്കണമെന്ന് താൻ കരുതിയിരുന്നില്ലെന്നും ഒമേലിയയുടെ നിർബന്ധത്തെ തുടർന്നാണ് വലിക്കേണ്ടി വന്നതെന്നും ബ്രയാൻ സ്പെച്ചർ പറഞ്ഞു. ഒമേലിയ സ്ഥിരം കഞ്ചാവ് വലിക്കുന്നയാളായിരുന്നെന്നും തന്നെ കൂടുതല്‍ വലിക്കാൻ നിർബന്ധിച്ചിരുന്നെന്നും ഇവർ പറഞ്ഞു.

വെഞ്ചുറ കൗണ്ടി സുപീരിയർ കോടതി ജഡ്ജ് ഡേവിഡ് വർലിയാണ് ബ്രയാൻ സ്പെച്ചറിന് നിസ്സാര ശിക്ഷ വിധിച്ചത്. സംഭവം നടക്കുന്ന സമയത്ത് യുവതിക്ക് തന്‍റെ പ്രവൃത്തികളില്‍ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ബ്രയാൻ സ്പെച്ചർ കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ഡിസംബറില്‍ കോടതി വിധിച്ചിരുന്നു. അന്ന് ശിക്ഷ വിധിച്ചിരുന്നില്ല.