കുവൈത്തില്‍ ബുധനാഴ്ച മുതല്‍ വിസിറ്റ് വിസ വീണ്ടും ആരംഭിക്കുന്നു

കുവൈത്തില്‍ ബുധനാഴ്ച മുതല്‍ വിസിറ്റ് വിസ വീണ്ടും ആരംഭിക്കുന്നു

കുവൈറ്റ് സിറ്റി: ബുധനാഴ്ച മുതല്‍ പ്രവാസി കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കുള്ള വിസിറ്റ് വിസകള്‍ വീണ്ടും ആരംഭിക്കുന്നു.

പുതിയ നിബന്ധനകള്‍ പ്രകാരം പ്രവാസി കുടുംബ വിസ, കൊമേർഷ്യല്‍ വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായി അല്‍-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

സ്പോണ്‍സറുടെ ശമ്ബളം 400 ദിനാർ ആണെങ്കില്‍, കുടുംബങ്ങള്‍ക്കുള്ള വിസിറ്റ് വിസയില്‍ മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ അനുവദിക്കുന്നു. കൂടാതെ, സ്പോണ്‍സറുടെ ശമ്ബളം 800 ദിനാർ ആണെങ്കില്‍ മറ്റ് ബന്ധുക്കള്‍ക്കളെയും സ്പോണ്‍സർ ചെയ്യാൻ കഴിയും.