കീനിന്റെ 15 -ാമത് വാർഷികാഘോഷവും കുടുംബ സംഗമവും നവംബർ 11 ന്

കീനിന്റെ 15 -ാമത് വാർഷികാഘോഷവും കുടുംബ സംഗമവും നവംബർ 11 ന്



ഫിലിപ്പോസ് ഫിലിപ്പ് (PRO)

Kerala Engineering Graduates Association of Northeast America (KEAN)യുടെ 15 -ാമത് വാർഷികവും  കുടുംബ സംഗമവും നവംബർ 11 ന് 4 മണിക്ക് സോമർസെറ്റിൽ (508 Elizabeth Ave, Somerset, NJ) യിൽ  വച്ച് നടത്തുന്നു.


ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസും  കേരള നിയമസഭാംഗം ദലീമ ജോജോയും അതിഥികളായി പങ്കെടുക്കും. 15 -ാ0  വാർഷികത്തിന്റെ ഭാഗമായി മുൻ പ്രസിഡന്റുമാരെ ആദരിക്കുന്നതോടൊപ്പം കീൻ എഞ്ചിനീയർ ഓഫ് ദി അവാർഡ് , കീൻ സ്കോളർഷിപ് തുടങ്ങിയവയുടെ വിതരണവും നടത്തുന്നതാണ്.
മീറ്റിങ്ങിനോടനുബന്ധിച്ച് കണ്ണിനും കാതിനും കുളിർമയേകുന്ന വിവിധ പരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത് .


2008 ൽ ആരംഭിച്ച കീൻ 15 വർഷത്തിനിടെ 200 ൽ പരം വിദ്യാർത്ഥികളുടെ എഞ്ചിനീയറിംഗ് പഠനത്തിന് സഹായം നൽകിയിട്ടുണ്ട്. കൂടാതെ മെറിറ്റ് സ്കോളർഷിപ് , എഞ്ചിനീയർ ഓഫ് ദി ഇയർ അവാർഡ് , ബെസ്റ്റ് ടീച്ചർ അവാർഡ് , കരിയർ ഗൈഡൻസ് തുടങ്ങിയ പരിപാടികളും വിജയകരമായി നടത്തിവരുന്നു. യാതൊരുവിധ അന്തച്ഛിദ്രങ്ങളുമില്ലാതെ വളരെ ചിട്ടയോടുകൂടി നടത്തിവരുന്ന കീനിന്റെ പ്രവർത്തനങ്ങൾ എല്ലാവരുടെയും മുക്ത കണ്ഠ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട് . 


കൂടുതൽ വിവരങ്ങൾക്ക് :

ഷിജി മാത്യു-പ്രസിഡന്റ്: 973 757 3114
ജേക്കബ് ജോസഫ്-സെക്രട്ടറി: 973-747-9591 
പ്രേമ ആന്ദ്രപ്പള്ളി-ട്രഷറർ : 908 -400-1425