എക്കോ ഹ്യുമാനിറ്റേറിയൻ  അവാർഡ് ദാനവും വാർഷിക ഡിന്നർ  മീറ്റിങ്ങും ഇന്ന് 4 മണിക്ക്

എക്കോ ഹ്യുമാനിറ്റേറിയൻ  അവാർഡ് ദാനവും വാർഷിക ഡിന്നർ  മീറ്റിങ്ങും ഇന്ന് 4 മണിക്ക്

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടന ECHO (Enhance Community through HarmoniousOutreach) പത്താമത് വാർഷിക ഡിന്നർ മീറ്റിങ്ങും മൂന്നാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് ദാനവും അതി വിപുലമായി ജനുവരി 7  ഞായറാഴ്ച വൈകിട്ട് 4 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ വച്ച് (The  Cottillion Restaurant, 440 Jericho Turnpike, Jericho, NY 11753) നടത്തുന്നു. 

ന്യൂയോർക്കിലെ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ രുടെ മഹനീയ സാന്നിധ്യത്തിൽ പ്രസ്തുത യോഗത്തിൽ  വർഷ ത്തെ എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് ജേതാവ് ജോൺസൺ സാമുവേലിനെ അവാർഡ് നൽകി ആദരിക്കുന്നു 

ജീവകാരുണ്യ പ്രവർത്തനത്തിൽ സ്വയം സമർപ്പിതമായി ആതുര സേവനം ചെയ്യുന്ന ഇന്ത്യൻ വംശജരായ അമേരിക്കൻ നിവാസികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് അവ വിശകലനം ചെയ്താണ് അവാർഡ് കമ്മറ്റി ജേതാവിനെ തെരഞ്ഞെടുത്തത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിശ്ചിത തീയതിക്കുള്ളിൽ ലഭിച്ച അനേകം അപേക്ഷകരിൽ നിന്നുമാണ് വേറിട്ട ആതുര സേവനം ചെയ്യുന്ന മനുഷ്യസ്നേഹിയായ  ജോൺസൺ സാമുവേലിനെ കമ്മറ്റി തെരഞ്ഞെടുത്തത്. വിധിയുടെ ക്രൂരതയാലും വിവിധ ശാരീരിക പ്രശ്നങ്ങളാലും കാലുകൾ നഷ്ടപ്പെട്ട് ചലനശേഷി ഇല്ലാതിരുന്ന 204 പേർക്കാണ് കഴിഞ്ഞ പത്തു  വർഷത്തിനിടെ ജോൺസൺ സാമുവേൽ എന്ന മനുഷ്യ സ്നേഹിയുടെ നിസ്വാർഥ പ്രവർത്തനത്തിലൂടെ  ചലന ശേഷി ലഭിച്ചത്.  

മാവേലിക്കര വെട്ടിയാറിൽ ജനിച്ചുവളർന്ന് പതിനേഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ജോൺസൺ ലോങ്ങ് ഐലൻഡിലുള്ള മിനിയോള ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. പിന്നീട് ക്യുൻസ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഗ്രാജുവേഷനും കരസ്ഥമാക്കി. കഴിഞ്ഞ 22 വർഷമായി മോൺറ്റിഫയർ മെഡിക്കൽ സെന്ററിൽ .ടി. ഉദ്യോഗസ്ഥനായി. ഇപ്പോൾ .ടി. ഡിപ്പാർട്മെന്റിലെ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. തന്റെ ജോലിയിൽ നിന്നുമുള്ള വരുമാനത്തിൽ നിന്നും ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വച്ചാണ് കാലുകൾ നഷ്ടപ്പെട്ട നിർധനർക്ക് കൃത്രിമ കാലുകൾ നൽകുന്ന പുണ്യ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത് 2018 മുതൽ പ്രസ്തുത നന്മ പ്രവർത്തിയിൽ താല്പര്യമുള്ളവരിൽ നിന്നും ജോൺസന്റെ ഉടമസ്ഥതയിലുള്ള ലൈഫ് & ലിംബ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ സംഭാവന സ്വീകരിച്ചുകൊണ്ട് കൃത്രിമ കാൽ വിതരണം കൂടുതൽ ആളുകളിലേക്ക് വിപുലീകരിച്ചു

എക്കോ 2021- ആരംഭിച്ച ഹ്യുമാനിറ്റേറിയൻ അവാർഡിന്റെ ആദ്യ ജേതാവായി ന്യൂഹൈഡ്  പാർക്കിൽ താമസിക്കുന്ന  ജോൺ മാത്യുവും 2022-ലെ രണ്ടാമത് അവാർഡ് ജേതാവായി   റോക്ക്ലാൻഡ് കൗണ്ടിയിൽ റിയൽ എസ്റ്റേറ്റ് ബിസിനെസ്സ് നടത്തുന്ന ജോർജ് ജോൺ കല്ലൂരും അർഹരായിരുന്നു.  2,500 ഡോളറും പ്രശംസാ ഫലകവുമാണ് സമ്മാനമായി നൽകുന്നത്.

ECHO നിലവിൽ നടത്തിവരുന്ന മുഖ്യമായ  കാരുണ്യ പ്രവർത്തനങ്ങളാണ്  സീനിയർ വെൽനെസ്സ് പ്രോഗ്രാം,    ഹംഗർ   ഹണ്ട്    പ്രോഗ്രാം, ഭവന രഹിതർക്കുള്ള ഭവന നിമ്മാണ പ്രോഗ്രാം, സ്കൂൾ കുട്ടികളിൽ സേവന മനസ്ഥിതി വളർത്തുന്നതിനുള്ള മദർ തെരേസാ സേവനാ അവാർഡ് എന്നിവ.  (Senior Wellness Program, Hunger Hunt Program, Home for Homeless Program and Mother Teressa Service Award).  

നമ്മുടെ സമൂഹത്തിലെ അറുപതു വയസ്സിനു മേൽ പ്രായമുള്ള മുതിർന്ന വ്ക്തികൾക്ക് വാർധക്യ സമയത്തുള്ള ഏകാന്തതയും മാനസിക സമ്മർദ്ദവും അകറ്റന്നതിനും ആരോഗ്യ സുരക്ഷിതത്വത്തിനു ഊന്നൽ കൊടുക്കുന്നതിനുമായി എല്ലാ വെള്ളിയാഴ്ചകളിലും മൂന്ന് മുതൽ ഏഴു വരെ സമയങ്ങളിൽ നടത്തുന്ന കൂട്ടായ്മയാണ് സീനിയർ വെൽനെസ്സ് പ്രോഗ്രാം.  ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാക്കിലുള്ള ക്ലിന്റൺ  ജി. മാർട്ടിൻ  ഓഡിറ്റോറിയത്തിൽ നാസ്സോ കൗണ്ടിയുടെ സഹായത്തോടെ  ECHO നടത്തുന്ന ഈ  പരിപാടിയിൽ ഇരുന്നൂറിലധികം മുതിർന്ന പൗരന്മാരാണ്   വെള്ളിയാഴ്ച ദിവസങ്ങളിൽ ഒത്തു കൂടുന്നത്.  മാനസീക ഉല്ലാസത്തനായി കളികളും ആരോഗ്യ പരിപാലനത്തിനായി യോഗയും എക്സർസൈസും ചെയ്യുന്ന മുതിർന്നവർക്ക് മറ്റു പലരുമായി ഇടപഴകുന്നതിനാൽ   വാർധക്യ കാലത്തുള്ള ഏകാന്തതയിൽ നിന്നും വിമോചനവും ലഭിക്കുന്നു. ECHO യുടെ സ്വപ്ന പദ്ധതിയായ സീനിയർ വെൽനെസ്സ് പരിപാടി ഇനി കൂടുതൽ ദിവസങ്ങളിലേക്ക് കൂടി ക്രമീകരിക്കുന്നതിനായുള്ള നടപടികൾ ചുമതലക്കാർ നടത്തിവരുന്നു.

പത്താമത് വാർഷികം ആഘോഷിക്കുന്ന എക്കോ ഈ വർഷം പത്ത് വീടുകൾ കേരളത്തിൽ നിർമ്മിച്ചു നൽകുന്നതിനാണ് പദ്ധതിയിടുന്നത്.  അതിൽ ഏതാനും വീടുകളുടെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. എക്കോയിൽ ലഭിക്കുന്ന ഓരോ രൂപയും അത് അർഹതപ്പെട്ടവർക്ക് നൽകപ്പെടുന്നു എന്നതാണ് പ്രത്യേകത.  സ്‌കൂൾ കുട്ടികളുടെ ഇടയിൽ സാമൂഹിക സേവന മനസ്ഥിതി വളർത്തിയെടുക്കുന്നതിനും അതിനു സന്മനസ്സ്  കാണിക്കുന്ന കുട്ടികൾക്കും നേതൃത്വം നൽകുന്ന സ്‌കൂളുകൾക്കും പ്രോത്സാഹനമായി നൽകുന്നതുമായ ക്യാഷ്  അവാർഡാണ്  "മദർ തെരേസ്സാ സേവന അവാർഡ്". ഫാദർ ഡേവിസ് ചിറമേൽ അച്ചനാണ് ഈ പ്രോഗ്രാമിന് കേരളത്തിൽ  നേതൃത്വം നൽകുന്നത്.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ അച്ചന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കി വരുന്ന  ഹംഗർ  ഹണ്ട്  പരിപാടിയുടെ മുഖ്യ സ്പോൺസറാണ് ECHO. കേരളത്തിലുള്ള വിവിധ ഹോട്ടലുകളിലൂടെ ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ട്ടപ്പെടുന്ന ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് ഹംഗർ ഹണ്ട്.  ഇതിലൂടെ ആയിരക്കണക്കിനാളുകൾക്ക് ദിവസവും ഒരു നേരത്തെയെങ്കിലും ഭക്ഷണം നൽകി വിശപ്പകറ്റുന്നതിനു സഹായകരമാകുന്നു.

ലോങ്ങ് ഐലൻഡിലെ പ്രശ്സത ആരോഗ്യവിദഗ്ദ്ധനായ ഡോ. തോമസ് മാത്യു ചെയർമാൻ ആയ ECHO-യിൽ വിവിധ പരിപാടികൾ നടത്തുന്നതിനായി സാബു ലൂക്കോസ്, തോമസ് എം. ജോർജ് (ജീമോൻ), ബിജു ചാക്കോ, വർഗ്ഗീസ് ജോൺ, ടി.ആർ. ജോയി, ആനി മാത്യു, കെ. ബി. ശാമുവേൽ, കാർത്തിക് ധർമ്മ, മാത്യുക്കുട്ടി ഈശോ, വർഗ്ഗീസ് എബ്രഹാം (രാജു), ബെജി ജോസഫ്, സജി ജോർജ് തുടങ്ങിയവർ  മുൻകൈ എടുത്ത് സുതാര്യമായി പ്രവർത്തിക്കുന്നു..

അവാർഡ് സംബന്ധിച്ചും ECHO യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 516-902-4300  എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.  Visit:  www.echoforhelp.org.