മൂന്ന് വിരലുകൾ , കവിത, റോയ്‌  പഞ്ഞിക്കാരൻ

മൂന്ന് വിരലുകൾ , കവിത, റോയ്‌  പഞ്ഞിക്കാരൻ
എന്നെന്നേക്കുമായി ആരും നിലനിൽക്കില്ല എന്നറിയാം . 
ജീവിതത്തിൽ നേട്ടങ്ങളുടെ കണക്കെടുത്താൽ , 
അതിനുള്ളിലെ  ദുഃഖത്തിന്റെ, 
സ്നേഹബന്ധത്തിന്റെ നിഴലുകൾ . 
ആന്തരിക പോരാട്ടങ്ങളിൽ 
അടുത്ത ബന്ധങ്ങളിൽ 
വിള്ളൽ വീഴ്ത്താതെ 
ഈ യാത്രയിൽ തിരക്കിലാണ് 
ഞാനിന്നും . 
ഞാൻ എനിക്ക് തന്നെ  അന്യനാകുന്ന ഈ ജീവിത 
യാത്രയിൽ 
മൂന്നു വിരലുകൾ എനിക്ക് നേരെ.
ആരാണ് നീ?
അല്ലെങ്കിൽ ഞാൻ ?