അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി മരിച്ചനിലയില്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രേയസ് റെഡ്ഡി ബെനിഗെരി എന്ന 19 വയസുകാരനെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരിയാനയിലെ പഞ്ച്കുലാ സ്വദേശിയായ വിവേക് സൈനി (25) ജനുവരി 16-ന് ജോര്‍ജിയയിലെ ലിത്തോണിയയിലാണ് കൊല്ലപ്പെട്ടത്. എംബിഎക്ക് പഠിക്കാനായി ജോര്‍ജിയയിലെത്തിയ വിവേക് പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന കടയ്ക്കുള്ളില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. തെരുവില്‍ ജീവിച്ചിരുന്ന ജൂലിയന്‍ ഫള്‍ക്നര്‍ എന്നയാളാണ് വിവേകിനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്.ജനുവരി 29 തിങ്കളാഴ്ച പര്‍ഡ്യൂ സര്‍വകലാശാലയിലെ നീല്‍ ആചാര്യ എന്ന വിദ്യാര്‍ഥിയേയും ഇത്തരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച മുതല്‍ നീലിനെ കാണാനില്ല എന്ന് അമ്മ സമൂഹമാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചിരുന്നു. ശേഷം തിങ്കളാഴ്ചയോടെ കോളേജ് പരിസരത്തുനിന്നും നീലിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കള്‍ ഹൈദരാബാദിലാണ് താമസമെങ്കിലും ശ്രേയസിന്റേത് അമേരിക്കന്‍ പാസ്പോര്‍ട്ടാണ്.