ഒരു കവിതയെന്നുള്ളിൽ....: മണിയ

ഒരു കവിതയെന്നുള്ളിൽ....:  മണിയ
ഒരു കവിതയെന്നുള്ളിൽ
മുള പൊട്ടി വന്നു
ചിന്താഭാരത്താലതെന്നുള്ളിൽ
ഞെരിഞ്ഞമർന്നു.
ഇനി മുളയ്ക്കുമോ തളിരുകൾ
തളിർക്കുമോ ?
പ്രത്യാശ കൈവിടാതെ ഞാൻ
കാത്തിരുന്നു.
ചിന്തകൾക്ക്‌ കടിഞ്ഞാണിട്ട്,
തെളിയുന്നെന്നിൽ
ഒരമ്മ തൻ ദുഃഖാർത്ഥമാം മുഖം, ചിരിയില്ലൊരു
മന്ദസ്മിതം പോലും.വിധിതൻ
വിളയാട്ടമല്ലത്
കോളേജ് ക്യാമ്പസ്സിൽ റാഗിങ്ങിൻ ക്രൂരവിളയാട്ടം 
പുത്രനെ നഷ്ടമായ മറ്റൊരമ്മ   തെറിച്ചു വീണ
കല്ലിനാൽ ജീവൻ നഷ്ടമായൊരു 
ബൈക്ക് യാത്രയിൽ.
കണ്ടു ഞാൻ വിധി കവർന്ന ദു:ഖ കവിതയൊന്നാ 
പെറ്റമ്മതൻ മുഖമതിൽ അങ്ങനെ 
എത്രയെത്ര അമ്മമാർ 
മായ്ക്കാനാവാത്ത കവിത,
മറക്കാനാവാത്ത
കവിത,കാലം മായ്ക്കുമോ?
മായ്ക്കട്ടെ ! മറക്കട്ടെ!
പ്രത്യാശിച്ചിടാം പ്രാർത്ഥിച്ചിടാം
ഉണ്ടാവാതിരിക്കാൻ
കൊല്ലും കൊലകളും യാദൃശ്ചികം
പോലും, വിധിമതമാർക്കു
തടുത്തിടാം.