മൂക്ക് നഷ്ടപ്പെട്ടവൻ: കവിത, ഡോ. ജേക്കബ് സാംസൺ

മൂക്ക്  നഷ്ടപ്പെട്ടവൻ: കവിത, ഡോ. ജേക്കബ് സാംസൺ
നീയല്ലേ...?
അത് പറഞ്ഞത്
ഞാനല്ലല്ലോ?
തുമ്മിയാൽ
തെറിക്കുന്ന
മൂക്കാണെങ്കിൽ
അങ്ങ് പോകട്ടേയെന്ന്
പറഞ്ഞത് നീയല്ലേ ?
തൊട്ടടുത്തിരുന്ന്
നിൻ്റെ സ്വന്തം മൂക്ക്  
വേണ്ടാ...വേണ്ടാ..
എന്ന് പറഞ്ഞതല്ലേ
എന്നിട്ടും 
നിനക്കായിരുന്നല്ലോ
നിർബന്ധം.
നീ ആവർത്തിച്ച്
പറഞ്ഞതുകൊണ്ടല്ലേ
ഞാൻ തുമ്മിയത്.
ഞാൻ തുമ്മിയപ്പോൾ
പേടിച്ചുവിറച്ച്
തെറിച്ചുപോയത്
നിൻ്റെ മൂക്കായത്
എൻ്റെ ഭാഗ്യം!!!
ചിരിച്ചുകൂടെന്നറിയാം
എങ്കിലും
ചിരിവന്നാലെന്തുചെയ്യും.?
മൂക്കില്ലാത്ത നിന്നെകണ്ടാൽ
ആർക്കാണ് ചിരിവരാത്തത്..!
ആരുടെയായാലും
മൂക്ക്, മൂക്കുതന്നെയല്ലേ ?
തെറിച്ചുപോകുമെന്നോർക്കാതെ
ആരോടും തുമ്മാൻ പറയരുത്.