കഞ്ചാവ് ഉപയോഗത്തിനുള്ള ശിക്ഷയില്‍ ഇളവ് വരുത്തി യുഎസ്

കഞ്ചാവ് ഉപയോഗത്തിനുള്ള ശിക്ഷയില്‍ ഇളവ് വരുത്തി യുഎസ്

ഞ്ചാവ് ഉപയോഗിച്ചതിനുള്ള ശിക്ഷയില്‍ നിന്നും രാജ്യത്തെ പൗരന്മാര്‍ക്ക് ഇളവ് നല്‍കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോബൈഡൻ.

ഫെഡറല്‍ നിയമപ്രകാരം നിയമവിരുദ്ധമായ മയക്കുമരുന്ന് വില്‍പ്പന നടത്തിയവര്‍ക്കും വാഹനം ഓടിക്കുമ്ബോള്‍ കഞ്ചാവ് ഉപയോഗിച്ചവര്‍ക്കും ബാധകമല്ല എന്നിരിക്കെ എല്ലാ യുഎസ് പൗരന്മാര്‍ക്കും സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെച്ചിരിക്കുന്ന നിയമാനുസൃത സ്ഥിരതാമസക്കാര്‍ക്കും സമാനമായ ഫെഡറല്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇളവ് ബാധകമാണ്.

കഞ്ചാവ് കേസില്‍ ഇതുവരെയും അറസ്റ്റ് ചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവര്‍ ഉള്‍പ്പെടെ മുഴുവൻ പൗരന്മാര്‍ക്കും ഭരണകൂടം മാപ്പു നല്‍കുന്നു എന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്.

പലരുടെയും തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസ അവസരങ്ങള്‍ തുടങ്ങിയവയെ കഞ്ചാവിന്റെ ഉപയോഗത്തിന്മേല്‍ എടുത്തിട്ടുള്ള കേസുകള്‍ ബാധിച്ചതിനാല്‍ ആ തെറ്റുകള്‍ തിരുത്തേണ്ട സമയമാണില്ലെന്നും കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും മാത്രം പൗരന്മാരെ ജയിലില്‍ അടയ്‌ക്കരുത് എന്നും ക്രിസ്തുമസ് അവധിക്ക് മൂന്ന് ദിവസം മുൻപ് നടത്തിയ പ്രഖ്യാപനത്തില്‍ ബൈഡൻ അറിയിച്ചു