ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ ഇടപാടുകള്‍ നടത്താം

ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ ഇടപാടുകള്‍ നടത്താം

ഫ്രാന്‍സിന് പിന്നാലെ യുപിഐ സേവനം ഇനി മുതല്‍ ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ കൂടി ലഭ്യമാകും.

വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് ഇരുരാജ്യങ്ങളിലും യുപിഐ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മോദിക്കൊപ്പം മൗറീഷ്യന്‍ പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നൗത്തും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും പങ്കെടുത്തു.

ശ്രീലങ്കയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് യുപിഐയെ ലങ്ക പേയുമായി (Lanka Pay) ബന്ധിപ്പിക്കും. മൗറീഷ്യസില്‍ യുപിഐ സേവനങ്ങള്‍ക്ക് പുറമെ റുപേ കാര്‍ഡ് സേവനങ്ങളും ലഭ്യമാകും.

ഫെബ്രുവരി രണ്ടിന് ഫ്രാന്‍സിലും യുപിഐ സേവനം ആരംഭിച്ചിരുന്നു. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡ് ഫ്രഞ്ച് ഇകൊമേഴ്‌സ്, പ്രോക്‌സിമിറ്റി പേയ്‌മെന്റ് കമ്ബനിയായ ലൈറയുമായി സഹകരിച്ചാണ് ഫ്രാന്‍സില്‍ യുപിഐ ലഭ്യമാക്കിയത്.

2022 ഫെബ്രുവരിയില്‍ സിംഗപ്പൂരിലും യുപിഐ ആരംഭിച്ചിരുന്നു.