ഇറാനിലേക്ക് യാത്ര ഒഴിവാക്കണം, അവിടെയുള്ള ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണം; ഇന്ത്യൻ എംബസി

Jun 8, 2026 - 13:00
 0  3
ഇറാനിലേക്ക്  യാത്ര ഒഴിവാക്കണം, അവിടെയുള്ള  ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണം; ഇന്ത്യൻ എംബസി

ടെഹ്‌റാൻ: ഇസ്രായേൽ - ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി ടെഹ്റാനിലെ ഇന്ത്യൻ എംബസി. ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നും ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമാണ് നിർദേശം. നിലവിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം.

രണ്ട് നിർദേശങ്ങളാണ് ഇന്ന് പുറത്തിറക്കിയ കുറിപ്പിൽ ടെഹ്റാനിലെ ഇന്ത്യൻ എംബസി നൽകുന്നത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് എല്ലാ ഇന്ത്യൻ പൗരന്മാർക്കും നേരത്തെ നൽകിയിരുന്ന ഉപദേശം എംബസി ആവർത്തിക്കുന്നു. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാനും നിർദ്ദേശിക്കുന്നു.

നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള എല്ലാ യാത്രകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പശ്ചിമേഷ്യൻ മേഖലയിൽ വൻ സൈനിക നീക്കങ്ങൾ ഉണ്ടാ പശ്ചാത്തലത്തിലാണ് എംബസി പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.