ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് ഇന്ത്യക്കാരുമായി ആറാമത്തെ വിമാനവും ഡല്‍ഹിയിലെത്തി

Jun 22, 2025 - 18:49
 0  17
ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് ഇന്ത്യക്കാരുമായി  ആറാമത്തെ വിമാനവും ഡല്‍ഹിയിലെത്തി

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന്റെ ഭാഗമായ ആറാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. ഇറാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം വൈകിട്ട് 4.30 ഓടെ ഡല്‍ഹിയില്‍ എത്തി. വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. ഇതോടെ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 1428 പേര്‍ നാട്ടിലെത്തി. വിദ്യാര്‍ത്ഥികളും തീര്‍ത്ഥയാത്ര പോയവരും ആണ് സംഘത്തില്‍ കൂടുതലും ഉണ്ടായിരുന്നത്.

കണ്ണൂര്‍ സ്വദേശിയായ ദിനേശ് സംഘത്തില്‍ ഉണ്ടായിരുന്നു.ദീര്‍ഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവര്‍ത്തിക്കുകയായിരുന്നു ദിനേശ് . അഹമ്മദാബാദില്‍ ഡിസൈനറായ ദിനേശ് വിനോദയാത്രയുടെ ഭാഗമായിട്ടാണ് ഇറാനില്‍ എത്തിയത്. 15 പേരടങ്ങുന്ന ആര്‍ക്കിടെക്റ്റുമാരുടെ സംഘം ജൂണ്‍ 11 നാണ് ആര്‍ക്കിടെക്ച്ചര്‍ ടൂറിനായി ഇറാനിലെത്തിയത്. ഇന്ന് വൈകിട്ടുള്ള വിമാനത്തില്‍ ഇദ്ദേഹം അഹമ്മദാബാദിലേക്ക് മടങ്ങും.