ഈ അധ്യായന വര്‍ഷം മുതല്‍ പത്താം ക്ലാസ് പരീക്ഷ രണ്ട് ഘട്ടമായി നടത്താന്‍ സിബിഎസ്ഇ. ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം ഘട്ട പരീക്ഷ മേയിലും ആയിരിക്കും. ഫെബ്രുവരിയിലെ ആദ്യ ഘട്ട പരീക്ഷ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും എഴുതണം. മേയിലെ പരീക്ഷ ഓപ്ഷണല്‍ ആണ്. സ്‌കോറുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേയില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയും എഴുതാമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍ഇപി) ശുപാര്‍ശകളെത്തുടര്‍ന്നാണ് പത്താം ക്ലാസ് ബോര്‍ഡ് എക്‌സാം ഒരു അധ്യായന വര്‍ഷത്തില്‍ രണ്ടുതവണ നടത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍) പുറത്തിറക്കിയത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യായന വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് എക്‌സാം എഴുതാന്‍ അനുവാദം ഉണ്ടാകും. ഒരു മെയിന്‍ പരീക്ഷയും. ആവശ്യമെങ്കില്‍ സ്കോർ മെച്ചപ്പെടുത്തലിനായാണ് രണ്ടാം ഘട്ടമെന്നും സിബിഎസ്ഇ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.