'വിമാനം പറത്താൻ യോഗ്യനല്ല, ചെരിപ്പ് തുന്നാൻ പോകൂ': ഇൻഡിഗോ ഉദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ട്രെയിനി പൈലറ്റ്

Jun 23, 2025 - 20:11
 0  10
'വിമാനം പറത്താൻ യോഗ്യനല്ല,  ചെരിപ്പ് തുന്നാൻ  പോകൂ': ഇൻഡിഗോ ഉദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ട്രെയിനി പൈലറ്റ്
ഇൻഡിഗോ എയർലൈൻസിലെ മുതിർന്ന ഉദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ട്രെയിനി പൈലറ്റ്. ഗുരുഗ്രാമിലെ എയർലൈനിന്റെ കോർപ്പറേറ്റ് ഓഫീസിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് ബെംഗളൂരുവിൽ നിന്നുള്ള 35 കാരനായ ട്രെയിനി പൈലറ്റ് പോലീസിൽ പരാതി നൽകി. ഗുരുഗ്രാമിലെ ഓഫീസിലെ തന്റെ പരിശീലന കാലയളവിൽ ജാതി അടിസ്ഥാനമാക്കിയുള്ള പീഡനം, അപമാനം, പ്രൊഫഷണൽ പീഡനം എന്നിവ നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് എയർലൈൻസിലെ മുതിർന്ന ഉദ്യോഗസ്ഥരായ തപസ് ഡേ, മനീഷ് സഹാനി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകളിലെയും വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ ഫയൽ ചെയ്ത പരാതി പിന്നീട് സംഭവം നടന്ന ഗുരുഗ്രാമിലെ ഡിഎൽഎഫ്-1 പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.