ഗ്യാനേഷ് കുമാറിനെതിരായ ഹർജി; മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

Oct 27, 2026 - 16:25
 0  4
ഗ്യാനേഷ് കുമാറിനെതിരായ ഹർജി; മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി 10 ദിവസം കൂടി അനുവദിച്ചു. ദീപാവലി അവധിക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനകം സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്കും കോടതി നിർദേശം നൽകി. അധിക സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്.