ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ

Oct 12, 2026 - 16:16
 0  3
ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ
സിക്കിം ഗവർണർ ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. നിലവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്നാട് ഗവർണറാകും. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്.
ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
ബ്രജ് മോഹൻ റാം ഒഡീഷയുടെയും ഡോ. സുധ യാദവ് കർണാടകയുടെയും ഡോ. ധാൽ സിംഗ് ബൈസൻ ഉത്തരാഖണ്ഡിന്റെയും ദുഷ്യന്ത് ഗൗതം സിക്കിമിന്റെയും ഗവർണർമാരാകും.