മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് തോല്‍വി; കമല്‍ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ്

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് തോല്‍വി; കമല്‍ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ്

ധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമല്‍ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ്. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്.

പകരം പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ നിര്‍ദ്ദേശം നല്‍കി.

കോണ്‍ഗ്രസ് പ്രസിഡൻ്റ് മല്ലികാര്‍ജ്ജുൻ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണു ഗോപാല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. ഇന്ത്യ മുന്നണി നേതാക്കളെ പിണക്കിയതില്‍ ഹൈക്കമാൻഡ് നേരില്‍ അതൃപ്തി അറിയിച്ചു. കമല്‍ നാഥ് ഉടൻ രാജി വക്കുമെന്ന് സൂചന.

തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടെന്ന് പറഞ്ഞ്  കമല്‍നാഥ് രംഗത്തുവന്നിരുന്നു. വിഷയം വിശദമായി പരിശോധിക്കുമെന്നും കമല്‍നാഥ് പറഞ്ഞു.