ഇന്ത്യൻ യുഎൻ ഉദ്യോഗസ്ഥൻ ഗാസയില്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ യുഎൻ  ഉദ്യോഗസ്ഥൻ  ഗാസയില്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയിലുണ്ടായ ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ (ഡിഎസ്‌എസ്) സ്റ്റാഫ് അംഗമാണ് കൊല്ലപ്പെട്ടത്.
ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനുനേരേ ആക്രമണമുണ്ടാകുകയായിരുന്നു.

കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം ഇന്ത്യൻ ആർമിയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സൂചന. റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ സംഭവത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കുമേറ്റു.

ഇസ്രയേല്‍-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭയിലെ അംഗം കൊല്ലപ്പെടുന്ന ആദ്യത്തെ സംഭവമാണിത്