വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഫിൻലൻഡ് വീണ്ടും ഒന്നാമത്; ഇന്ത്യ പിന്നിൽ

ഈ വർഷത്തെ ദി വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 'ഏറ്റവും സന്തോഷമുള്ള' രാജ്യമായി വീണ്ടും ഫിൻലാൻഡ്. പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത് ഡെൻമാർക്കും ഐസ്ലാൻഡുമാണ്. നിരവധി അഫ്ഗാൻ സ്ത്രീകൾ തങ്ങളുടെ ജീവിതം കൂടുതൽ ദുഷ്‌കരമായിത്തീർന്നുവെന്ന് പറഞ്ഞതിനാൽ അഫ്ഗാനിസ്ഥാനാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഏറ്റവും താഴ്ന്ന സ്ഥാനത്ത് നിൽക്കുന്നത്.
ദി വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2025 ൽ 147 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 118 -ാം സ്ഥാനത്താണ്. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ വെൽബീയിംഗ് റിസർച്ച് സെന്റർ, ഗാലപ്പ്, യുഎൻ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക്ക്, ഒരു സ്വതന്ത്ര എഡിറ്റോറിയൽ ബോർഡ് എന്നിവയുമായി സഹകരിച്ചാണ് 2025 ലെ ദി വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2012-ലെ വേൾഡ് ഹാപ്പിനസ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഏറ്റവും താഴ്ന്ന റാങ്കിംഗ് 144 ആയിരുന്നു, അതേസമയം 2022-ൽ ഇന്ത്യയുടെ സ്‌കോർ 94-ൽ എത്തിയിരുന്നു. ഇന്ത്യയേക്കാൾ മെച്ചമാണ് ഇത്തവണ പാകിസ്താന്റെ സ്ഥാനം. 109 -ാം സ്ഥാനത്താണ് അവർ ഉള്ളത്.
സാമൂഹിക പിന്തുണ, പ്രതിശീർഷ ജിഡിപി, ആരോഗ്യം, ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ദാനശീലം, അഴിമതിയെക്കുറിച്ചുള്ള ധാരണ എന്നീ 6 കാരണങ്ങൾ പരിഗണിച്ചു കൊണ്ടാണ് വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് ആഗോളതലത്തിൽ സന്തോഷത്തിന്റെ റാങ്കിംഗ് സൃഷ്ടിക്കുന്നത്