മലപ്പുറം എടക്കരയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; ഒരാള്‍ കസ്റ്റഡിയില്‍

മലപ്പുറം: എടക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എഎ റഹീം എംപി ഇടപെട്ടാണ് കരിങ്കൊടി കാണിച്ചയാളെ തടഞ്ഞത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നിലമ്പൂരില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.
എടക്കരയില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങാനായി മുഖ്യമന്ത്രി വാഹനത്തില്‍ കയറിയപ്പോഴാണ് കരിങ്കൊടി കാട്ടിയത്. വഴിക്കടവ് സ്വദേശി ഫൈസല്‍ ആണ് കരിങ്കൊടി കാണിച്ചത്. സിസ്റ്റത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കരിങ്കൊടി കാണിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.