ഇലക്ടറല്‍ ബോണ്ട്; സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്

ഇലക്ടറല്‍ ബോണ്ട്; സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്.
ഇലക്ടറല്‍ ബോണ്ട് പദ്ധതിയെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നല്‍കിയ നിരവധി കമ്ബനികള്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്, സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണം നേരിട്ടവയാണ് എന്ന ആരോപണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ ബിജെപിക്ക് 50 ശതമാനത്തോളം സംഭാവന ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 11 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ചൂണ്ടിക്കാണിച്ചു.

ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ അഞ്ച് വർഷത്തിനിടെ 6,060 കോടി രൂപ ബിജെപി സമ്ബാദിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട രേഖകള്‍ വ്യക്തമാക്കുന്നത്.