കരുണാ ചാരിറ്റീസിന് പുതിയ ഭരണ സമിതി, ഡോ സോഫി വിൽസൺ പ്രസിഡന്റ്

കരുണാ ചാരിറ്റീസിന് പുതിയ ഭരണ സമിതി, ഡോ സോഫി വിൽസൺ പ്രസിഡന്റ്



ജിനേഷ് തമ്പി

കരുണാ ചാരിറ്റീസ് ന്യൂയോർക് , 2024 വർഷത്തേക്ക് പുതിയ ഭരണസമതിയെ തെരെഞ്ഞെടുത്തു.

ഡോ സോഫി വിൽസൺ പ്രസിഡന്റ് , മേരി മോടയിൽ സെക്രട്ടറി, പ്രേമ ആൻട്രപള്ളിയൽ ട്രഷറർ, വത്സല നായർ വൈസ് പ്രസിഡന്റ്, പ്രീത നമ്പ്യാർ ജോയിന്റ് സെക്രട്ടറി, റോഷ്‌നി രവി ജോയിന്റ് ട്രഷറർ, ഡോ സ്മിത മനോജ് എക്സ് ഓഫിസിയോ എന്നിവരടങ്ങുന്നതാണ്  പുതിയ 2024 കരുണാ ചാരിറ്റീസ്  ഭരണ സമിതി

റോസാമൂ തഞ്ജൻ, സാറാമ്മ (ഡെയ്സി) തോമസ്, സുമ നായർ എന്നിവരാണ് ബോർഡ് ഓഫ് ഡയറക്ടർസ്. ഫ്രാൻസിസ് തഞ്ജൻ CPA അക്കൗണ്ടന്റ്.

സിന്ധു അശോക്, ഡോ മഞ്ജു ഹർഷൻ, ഷീന കുന്നുമ്മൽ, ഡോ ലതിതാംബികാ നായർ, ഡോ കൃപാ നമ്പ്യാർ, പ്രിൻസില്ല പരമേശ്വരൻ, ഡോ ലിസ പ്രോട്ടാസിസ്, ഷീല ശ്രീകുമാർ, നീന സുധിർ, റുബീന സുധർമൻ, റഹുമാ സയ്ദ് , ബീന തോമസ് , ജെസീക്ക തോമസ് എന്നിവരാണ് കമ്മിറ്റി മെംബേർസ്.


 
സംഘടനാ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു വേൾഡ് മലയാളി കൗൺസിൽ, കേരള അസോസിയേഷൻ ഓഫ് ന്യൂ ജഴ്‌സി ഉൾപ്പെടെ അനേകം സംഘടനകളിൽ  സുപ്രധാന നേതൃ പദവികൾ അലങ്കരിച്ചു നിസ്വാർത്ഥ പ്രവർത്തന ശൈലിയിലൂടെ ഏവരുടെയും പ്രശംസ നേടിയ  ഡോ സോഫി വിൽസൺ വലിയ പ്രവർത്തന പാര്യമ്പര പിൻബലത്തിലാണ് കരുണ ചാരിറ്റീസ് പ്രസിഡന്റ് പദവി സ്ഥാനം ഏറ്റെടുക്കുന്നത്

1993-ൽ ആരംഭിച്ചത് മുതൽ,  കരുണാ   ചാരിറ്റീസ്, ശ്രീമതി ലേഖ ശ്രീനിവാസൻ ഉൾപ്പെടെ ദീർഘവീക്ഷണവും , സാമൂഹിക സേവനമനോഭാവവുമുള്ള നേതൃത്വത്തിന്റെ  മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് ജീവകരുന്ന പ്രവർത്തികളെ ലക്ഷ്യമാക്കിയുള്ള  പ്രവർത്തനമണ്ഡലങ്ങളിൽ സജീവസാന്നിധ്യമായി നിലകൊള്ളുന്നത്.

ന്യൂയോർക്കിലേയും ന്യൂജെഴ്‌സിയിലേയും  നിരാലംബരായ  സ്ത്രീകൾ, നിർദ്ധനരായ കുട്ടികൾ, ഭവനരഹിതർ എന്നിവർക്കു   നൽകിയ  സഹായഹസ്തം, ന്യൂ ഓർലിയാൻസിലെ കത്രീന ചുഴലിക്കാറ്റ് ബാധിച്ച കുടുംബങ്ങൾക്ക് നൽകിയ സംരക്ഷണം , ഇന്ത്യയിൽ  സുനാമിയെ അതിജീവിച്ചവരുടെ കുടുംബത്തിന് പുതിയ വീട് നിർമ്മിക്കാൻ നൽകിയ സഹായം , അനാഥ പെൺകുട്ടിയുടെ പരമ്പരാഗത കേരളീയ വിവാഹ ചടങ്ങിനുള്ള നൽകിയ കൈത്താങ്ങു മുതലായവ കരുണാ ചാരിറ്റീസ് നേതൃത്വം കൊടുത്ത ചാരിറ്റി പ്രവർത്തങ്ങളിൽ ചിലത് മാത്രം

നിർധനരായ രോഗികൾക്കായി  പേസ് മേക്കറുകൾ, ഇൻട്രാക്യുലർ ലെൻസുകൾ, വീൽചെയറുകൾ എന്നിവ ശേഖരിക്കാനും വിതരണം ചെയ്യാനും  കരുണാ   ചാരിറ്റീസ്  തുടക്കം കുറിച്ചിട്ടുണ്ട് . പ്രകൃതി ക്ഷോഭത്താൽ  നശിപ്പിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് ഇന്ത്യൻ വസ്ത്രങ്ങൾ കയറ്റി അയക്കാൻ ഏർപ്പാട് ചെയ്യുന്ന യുഎസിലെ പ്രാഥമിക സംഘടനകളിലൊന്നാണ്  കരുണാ ചാരിറ്റീസ്  .

സാമൂഹിക നന്മയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി, ജനനന്മയെ ലക്ഷ്യമാക്കിയുള്ള പദ്ധതികളുമായി  മുന്നോട്ടു  പോകുമെന്ന് പ്രസിഡന്റ്  ഡോ സോഫി വിൽ‌സൺ അറിയിച്ചു