ശക്തമായ ഭൂചലനം : പിന്നാലെ സുനാമി മുന്നറിയിപ്പ് , ജപ്പാനില്‍ ജനങ്ങള്‍ പലായനം ചെയ്യുന്നു

ശക്തമായ ഭൂചലനം : പിന്നാലെ സുനാമി മുന്നറിയിപ്പ് ,   ജപ്പാനില്‍ ജനങ്ങള്‍ പലായനം ചെയ്യുന്നു

പ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ സുനാമി മുന്നറിയിപ്പ്. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്ബം അനുഭവപ്പെട്ടത്.

ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയി. അഞ്ച് മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ തീരത്ത് ആഞ്ഞടിക്കാമെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറൻ തീരങ്ങളില്‍ നിന്ന് ഇതിനോടകം ജനങ്ങള്‍ പലായനം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. 30000 വീടുകളിലെ വൈദ്യുതി ബന്ധം തടസപ്പെട്ടു.

ആണവനിലയങ്ങള്‍ സുരക്ഷിതമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു. 19,759 പേരാണ് അന്നത്തെ സുനാമിയില്‍ കൊല്ലപ്പെട്ടത്