വയനാട്ടിലെ മേപ്പാടിയില്‍ വനിതാ ഡോക്ടര്‍ തൂങ്ങി മരിച്ച നിലയില്‍
കല്പറ്റ: മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍. ഡോ. ഇകെ ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.
ആശുപത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.
ജനറല്‍ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു ഡോ. ഇ.കെ ഫെലിസ് നസീർ. ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലർ കൂടിയായിരുന്നു ഡോ. ഫെലിസ് നസീർ.
മരണകാരണം ലഭ്യമായിട്ടില്ല.