തമിഴ്‌നാട്ടിൽ വിജയകാന്തിന്റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ ചേർന്നു

Feb 19, 2026 - 11:10
 0  5
തമിഴ്‌നാട്ടിൽ വിജയകാന്തിന്റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ  ചേർന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ  സഖ്യങ്ങളിൽ  നാടകീയ നീക്കങ്ങള്‍. വിജയകാന്തിന്റെ ഡിഎംഡികെ(ദേശിയ മുർപോക്ക് ദ്രാവിഡ കഴകം)ഡിഎംകെയ്ക്ക് ഒപ്പം ചേർന്നിരിക്കുകയാണ്. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ് ഡിഎംഡികെ സഖ്യത്തിലേക്കുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത്.

അണികളുടെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നത് എന്നും ക്യാപ്റ്റൻ വിജയകാന്ത് ഉണ്ടായിരുന്ന സമയത്ത് തന്നെ നടക്കേണ്ട സഖ്യമായിരുന്നു ഇതെന്നും  പ്രേമലത മാധ്യമങ്ങൾക്ക് മുൻപിൽ  പറഞ്ഞു. തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച ചർച്ചകളെല്ലാം ഇരു പാർട്ടികളും ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ച ശേഷം തീരുമാനിക്കുമെന്നും ഇവർ അറിയിച്ചു.