കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ അപകടം; തിരക്കിൽ പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ അപകടം;  തിരക്കിൽ പെട്ട്  നാല്  വിദ്യാര്‍ഥികള്‍ മരിച്ചു

കൊച്ചി: കളമശ്ശേരി കുസാറ്റ് കാമ്ബസില്‍ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ഥികള്‍ മരിച്ചു. ഫെസ്റ്റിന്‍റെ സമാപനത്തോടനുബന്ധിച്ച ഗാനമേളക്കിടെയാണ് ദുരന്തമുണ്ടായത്.

46 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കാമ്ബസിനകത്തേക്ക് പുറത്തുനിന്നുള്ളവരും എത്തിയിരുന്നു. വൈകുന്നേരം 7.30ഓടെ വലിയ ജനക്കൂട്ടമായി. ഇതിനിടെ മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിലേക്ക് ആളുകളെല്ലാം ഓടിക്കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. നിരവധി വിദ്യാര്‍ഥികള്‍ ബോധംകെട്ട് വീണു.