ലോകത്തിലെ ഏറ്റവും ചെറിയ നഗരം 'ഹം'

ലോകത്തിലെ ഏറ്റവും ചെറിയ നഗരം 'ഹം'

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ നഗരം  സ്ഥിതി ചെയ്യുന്നത് അങ്ങ് ക്രൊയേഷ്യയിലാണ്. ഹം എന്നാണ്  നഗരത്തിന്റെ പേര്.

വെറും 100 മീറ്റര്‍ മാത്രം നീളമേ ഈ നഗരത്തിനുള്ളൂ എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ക്രൊയേഷ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്തായുള്ള ഇസ്ട്രിയ മേഖലയിലാണ്   ഈ കുഞ്ഞൻ നഗരം സ്ഥിതി ചെയ്യുന്നത്.

1,102 മുതലുള്ള രേഖകളിലാണത്രെ ഈ നഗരം പരാ‍മര്‍ശിക്കപ്പെടുന്നത്. അന്ന് അതിനെ ചോം എന്നും വിളിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വാച്ച്‌‍ ടവറുമായിട്ടാണ് ഈ സെറ്റില്‍മെന്റ് ആരംഭിച്ചത്. കുറച്ച്‌ ആളുകള്‍ക്ക് താമസിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇത്.

ഒപ്പം തന്നെ സൈന്യങ്ങളൊന്നും കടന്നു വരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി കാവല്‍ നില്‍ക്കുന്ന സ്ഥലം കൂടിയായിരുന്നു ഇത്. ഇവിടെ 1,552 -ല്‍ ബെല്‍ ടവറും 1,802 -ല്‍ ഒരു ഇടവക പള്ളിയും നിര്‍മ്മിച്ചു. ഈ നഗരം മുഴുവനും മതിലുകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ വികസനങ്ങളൊന്നും തന്നെ ഇവിടെ കാണാൻ സാധിക്കില്ല. മാത്രമല്ല, ഈ മതിലിനകത്ത് വളരെ പഴയ ആര്‍ക്കിടെക്ചറുകളാണ് കാണാൻ സാധിക്കുക.

കുറച്ച്‌ തെരുവുകള്‍, വളരെ കുറച്ച്‌ താമസക്കാര്‍ ഇവയൊക്കെ അടങ്ങിയതാണ് ഈ കുഞ്ഞുനഗരം. 2011 -ലെ സെൻസസ് പ്രകാരം വെറും 30 പേര്‍ മാത്രമാണ് ഇവിടെ താമസക്കാരായി ഉണ്ടായിരുന്നത്. എന്നാല്‍, 2021 -ല്‍ അത് 52 ആയി ഉയര്‍ന്നിട്ടുണ്ട്