പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുതുവത്സരാശംസ നേർന്ന് പുടിൻ

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുതുവത്സരാശംസ നേർന്ന്   പുടിൻ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനും പുതുവത്സരാശംസയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡമിര്‍ പുടിൻ.

ആഗോളതലത്തിലുള്ള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടേയും റഷ്യയുടേയും ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടുവെന്ന് പുടിൻ ആശംസ സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാനനേട്ടങ്ങളും പുടിൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആഗോളതലത്തിലെ പ്രതിസന്ധിക്കിടയിലും റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്ന് പുടിൻ പറഞ്ഞു. അടുത്ത വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടാവും. പരസ്പരം സഹകരിച്ചുള്ള പ്രൊജക്ടുകള്‍ വരും വര്‍ഷത്തില്‍ യാഥാര്‍ഥ്യമാകുമെന്നും പുടിൻ വ്യക്തമാക്കി.

ഷാങ്ഹായ് കോര്‍പ്പറേഷൻ ഓര്‍ഗനൈസേഷൻ, ജി20 എന്നിവയുടെ അധ്യക്ഷപദവി വഹിച്ച ഇന്ത്യയെ പുടിൻ അഭിനന്ദിച്ചു. മേഖലയിലും ആഗോളതലത്തിലും സുരക്ഷയും സുസ്ഥിരതയും ശക്തമാക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് സാധിക്കുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു.

ഡിസംബര്‍ 28ന് വ്ലാഡമിര്‍ പുടിനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചര്‍ച്ച നടത്തിയിരുന്നു